മുംബൈ സ്ഫോടനം: മേമന്‍ കുടുംബത്തിലെ അഞ്ചു പേര്‍ കുറ്റക്കാര്‍
മുംബൈ: 1993ലെ മുംബൈ സ്ഫോടന കേസില്‍ ടൈഗര്‍ മേമന്‍ കുടുംബത്തിലെ അഞ്ചു പേര്‍ കുറ്റക്കാരാണെന്ന് ടാഡ കോടതി വിധിച്ചു. മേമന്‍ കുടുംബത്തിലെ മറ്റു മൂന്നു പേര്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
സ്ഫോടനങ്ങള്‍ക്കു പണം നല്‍കി സഹായിച്ചെന്നും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നുമാണ് മേമന്‍ കുടുംബത്തിനെതിരായ ആരോപണം.
കേസിലെ മറ്റ് പ്രതികള്‍ കുറ്റക്കാരായാണോയെന്ന വിധി പിന്നീട് ഘട്ടങ്ങളിലായി ഉണ്ടാവും. കേസില്‍ വിധി പറയുന്നത് മാറ്റിയതായി നേരത്തെ ടാഡ കോടതി അറിയിച്ചു. കേസിലെ പ്രതികളിലൊരാളായ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തും ചൊവ്വാഴ്ച കോടതിയിലെത്തിയിരുന്നു
1993 മാര്‍ച്ച് 12ന് നടന്ന സ്ഫോടനങ്ങളില്‍ 257 പേര്‍ മരിച്ചിരുന്നു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications