Get Updates
Get notified of breaking news, exclusive insights, and must-see stories!

ലയനം: മുരളിയെയും കരുണാകരനെയും ചുമതലപ്പെടുത്തി

തിരുവനന്തപുരം: എന്‍സിപിയുമായുള്ള ലയനം സംബന്ധിച്ച് ഉചിതമായ തീരുമാനങ്ങമെടുക്കാന്‍ കെ. കരുണാകരനെയും കെ. മുരളീധരനെയും ഡിഐസി നിര്‍വാഹക സമിതിയോഗം ചുമതലപ്പെടുത്തിയതായി ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. പവാറുമായി നടക്കുന്ന ചര്‍ച്ചയില്‍ ലയനകാര്യത്തില്‍ അന്തിമതീരുമാനമുണ്ടാവും. ചര്‍ച്ചകള്‍ക്കു ശേഷം പാര്‍ട്ടി ജനറല്‍ ബോഡി വിളിച്ചുചേര്‍ത്ത് ഇക്കാര്യം അറിയിക്കുമെന്നും മുരളി പറഞ്ഞു.

യോഗത്തില്‍ പല നേതാക്കളുടെയും ഭാഗത്ത് നിന്ന് ഭിന്നാഭിപ്രായങ്ങളുണ്ടായെങ്കിലും ഏത് തീരുമാനം കൈക്കൊണ്ടാലും അത് അംഗീകരിക്കുമെന്ന ഉറപ്പ് യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്നുണ്ടായി. തീരുമാനമെടുക്കാന്‍ കെ.കരുണാകരനെയും കെ.മുരളീധരനെയും ചുമതലപ്പെടുത്തിയത് എല്ലാവര്‍ക്കും നീതികിട്ടുമെന്ന് പ്രവര്‍ത്തകര്‍ക്ക് ഉറപ്പുള്ളത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ചൊവാഴ്ചയാണ് ശരത്പവാറുമായി ചര്‍ച്ച നടത്തുന്നത്.

കെ. കരുണാകരന്റെ സേവനം ദേശീയ തലത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കണമെന്ന ആഗ്രഹത്തോടെയാണ് പവാര്‍ ചര്‍ച്ചക്കു ക്ഷണിച്ചത്. പ്രവര്‍ത്തനം അഖിലേന്ത്യാ തലത്തില്‍ വേണമെന്ന വികാരം പാര്‍ട്ടി ഉണ്ടായ കാലം മുതല്‍ തന്നെ ഡിഐസി പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. അതിന് ഒരു അവസരമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

സ്ഥാനമാനങ്ങളോ പദവിയോ ഒന്നും ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ലയനം എന്ന വാക്ക് പോലും ഇപ്പോഴാണ് താന്‍ ഉപയോഗിക്കുന്നതെന്നും മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+