വയനാട്ടില്‍ കര്‍ഷക ആത്മഹത്യ തുടര്‍ക്കഥ
കല്‍പ്പറ്റ: വയനാട്ടിലെ കര്‍ഷകരുടെ പ്രശ്നങ്ങളെ കുറിച്ച് നേരിട്ടറിയാന്‍ കേന്ദ്രകൃഷിമന്ത്രി വയനാട്ടിലെത്തിയ ദിവസം മറ്റൊരു കര്‍ഷക ആത്മഹത്യ നടന്നു. പുല്പള്ളി കാര്യമ്പാതിക്കുന്ന് മന്നാട്ട് തങ്കപ്പന്റെ ഭാര്യ ലീല (47)യാണ് ആത്മഹത്യ ചെയ്തത്.
ചൊവാഴ്ച രാവിലെ സമീപത്തുണ്ടായിരുന്ന കുളത്തില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചൊവാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ലീലയെ കാണാതായത്. തിരച്ചിലിനിടയില്‍ രാവിലെ കുളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇവര്‍ക്ക് ഒന്നര ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കുടുംബശ്രീ, അയല്‍ക്കൂട്ടം എന്നിവയില്‍ ഏകദേശം 20,000 രൂപയുടെ കടവുമുണ്ടായിരുന്നു.












Click it and Unblock the Notifications