പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകില്ല: കരുണാകരന്‍
തിരുവനന്തപുരം: ഡിഐസിയില്‍ പിളര്‍പ്പുണ്ടാകില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുമെന്നും കെ.കരുണാകരന്‍ പറഞ്ഞു.
എന്‍സിപി ദേശീയ പ്രസിഡന്റ് ശരത് പവാറുമായി ലയനം സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായി കോഴിക്കോട്ട് പോകാനെത്തിയ കരുണാകരന്‍ തിരുവനന്തപുരം റെയില്‍വെ സ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
പി.ശങ്കരനെയും ഡി. സുഗതനെയും ടി.എം.ജേക്കബിന്റെ ഗണത്തില്‍പ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
എന്‍സിപിയില്‍ ലയിക്കാനുള്ള നീക്കത്തോട് വിയോജിപ്പുള്ള ഒരു വിഭാഗം ഡിഐസി വിട്ടുപോകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് കരുണാകരന്റെ പ്രസ്താവന. പി.ശങ്കരനും ഡി. സുഗതനും ഡിഐസി വിടുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications