കാര്‍ഷിക പാക്കേജ് ഒരു മാസത്തിനകം: പവാര്‍
പാലക്കാട്: കേരളത്തിനുള്ള കാര്‍ഷിക പാക്കേജ് ഒരു മാസത്തിനകം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി ശരത് പവാര്‍ പറഞ്ഞു.
കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മൂന്നു വര്‍ഷം കൊണ്ട് നടപ്പിലാക്കാവുന്ന പരിപാടികളായിരിക്കും പാക്കേജിലുണ്ടാവുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ക്യൂബന്‍ സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ചെത്തിയശേഷം അദ്ദേഹവുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച നടത്തി പാക്കേജ് പ്രഖ്യാപിക്കാനാവും.
പാലക്കാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എംപിമാരും എംഎല്‍എമാരും ഉന്നത ഉദ്യോഗസ്ഥരും കര്‍ഷക പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് പവാര്‍ ഇക്കാര്യം അറിയിച്ചത്.
അതേ സമയം കേന്ദ്രസഹായം സംബന്ധിച്ച് അമിതപ്രതീക്ഷ വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 5000 കോടി രൂപ തരുമെന്ന് പത്രത്തില്‍ കണ്ടു. ഇത്തരത്തിലുള്ള അമിത പ്രതീക്ഷ ജനങ്ങളിലുണ്ടാക്കുന്നത് ശരിയല്ല. പല വകുപ്പുകളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ട പദ്ധതികളാണ് ഇപ്പോള്‍ ഒറ്റ പാക്കേജായി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലുള്ള ജലസേചന പദ്ധതികളുടെ പൂര്‍ണ ശേഷി ഉപയോഗിച്ചതായി കാണുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications