സിമി പ്രവര്‍ത്തനം: അന്വേഷണം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് സിമിയുടെ പ്രവര്‍ത്തനം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
സിമിയുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് സജീവമായി നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഒരു മലയാളം ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചാനലിന് അഭിമുഖം നല്‍കിയ സിമി കണ്ടെത്താനുള്ള ശ്രമമാണ് പൊലീസ് ഇപ്പോള്‍നടത്തുന്നത്.
സിമിയുടെ കേന്ദ്രങ്ങളെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം.












Click it and Unblock the Notifications