എംഎല്‍എ വ്യാജഒപ്പിട്ടെന്ന് ആരോപണം
തിരുവനന്തപുരം: തിരുവനന്തപുരം വെസ്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് എംഎല്‍എ വി.സുരേന്ദ്രന്‍പിള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ വ്യാജ ഒപ്പുകളിട്ടെന്ന് ആരോപണം.
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സജീവ പ്രവര്‍ത്തകനും കെടിയുസി (ജെ) ജില്ലാപ്രസിഡന്റുമായ അഡ്വ. സലിന്‍കുമാറാണ് ഈ ആരോപണം ഉന്നയിച്ചത്. പത്രികാസമര്‍പ്പണ വേളയില്‍ സുരേന്ദ്രന്‍പിള്ളയ്ക്കൊപ്പമുണ്ടായിരുന്നയാളാണ് സലിന്‍കുമാര്‍. ആരോപണത്തെ തുടര്‍ന്ന് സലിന്‍കുമാറിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയാവാന്‍ അവസാന നിമിഷം അവസരം ലഭിച്ച വി.സുരേന്ദ്രന്‍പിള്ള പത്രികാ സമര്‍പ്പണം അവസാനിക്കാന്‍ ഏതാനും മിനുട്ടുകള്‍ ബാക്കിയുള്ളപ്പോഴാണ് പത്രിക സമര്‍പ്പിച്ചത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അനുവാദം നല്‍കുന്ന പാര്‍ട്ടി ചെയര്‍മാന്റെ കത്ത് വൈകിയേക്കുമെന്നതിനാനാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സുരേന്ദ്രന്‍പിള്ള പത്രിക നല്‍കിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ 10 പേര്‍ പിന്തുണയ്ക്കേണ്ടതുണ്ട്. പിന്തുണയ്ക്കുന്നവരുടെ ഒപ്പുകള്‍ വ്യാജമായിട്ടുവെന്നാണ് ആരോപണം.
അതേ സമയം ആരോപണം തെറ്റാണെന്നും പത്രികയില്‍ ഒപ്പ് ശേഖരിച്ചത് സലിന്‍കുമാര്‍ തന്നെയാണെന്നും സുരേന്ദ്രന്‍പിള്ള പറഞ്ഞു. സലിന്‍കുമാറിന്റെ ചില ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാത്തതിലുള്ള വൈരാഗ്യം മൂലമാണ് ഇപ്പോള്‍ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications