ഗള്‍ഫിലേക്കുേള്ള ഐഎസ്ഡി നിരക്ക് കുറച്ചു
ദില്ലി: ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള ഐഎസ്ഡി നിരക്കില്‍ ബിഎസ്എന്‍എല്‍ 20ശതമാനം കുറവുവരുത്തി.
കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍, യുഎഇ, ഖത്തര്‍ എന്നി രാജ്യങ്ങളിലേയ്ക്കുള്ള നിരക്കാണ് കുറച്ചത്. നിലവിലുള്ള നിരക്കു പ്രകാരം ഇവിടങ്ങളിലേയ്ക്ക് മിനിറ്റിന് 12രൂപ നല്‍കേണ്ടിയിരുന്നു. പുതിയ നിരക്ക് പ്രകാരം അത് 9.60 രൂപയായി കുറയും.
പള്‍സ് റേറ്റ് ആറു സെക്കന്റില്‍ നിന്ന് 7.5 സെക്കന്റാക്കി ഉയര്‍ത്തിയിട്ടുമുണ്ട്. ലാന്റ്, മൊബൈല്‍, ഡബ്ല്യു എല്‍എല്‍(എം) ഫോണുകള്‍ക്കും പിസിഒ, ട്രങ്ക് കോളുകള്‍ക്കും പുതിയ നിരക്ക് ബാധകമാകും.
ശ്രീലങ്കയിലേയ്ക്കുള്ള നിരക്കില്‍ 40ശതമാനത്തിന്റെ കുറവു വരുത്തിയിട്ടുണ്ട്. പുതിയ നിരക്കുകള്‍ ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.
സ്വകാര്യ മേഖലയുമായുള്ള കടത്ത കിടമത്സരമാണ് നിരക്കുകള്‍ കുറയ്ക്കാന്‍ ബിഎസ് എന്‍എലിനെ നിര്‍ബന്ധിതരാക്കിയതെന്നാണ് സൂചന.












Click it and Unblock the Notifications