43 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ലാലു
ദില്ലി: 82 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ യുപിഎക്ക് 43 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് അവകാശവാദം ഉന്നയിച്ചു.
ദില്ലിയിലെ തന്റെ വസതിയില്‍ 37 എംഎല്‍എമാരെ ലാലു അണിനിരത്തി. മറ്റ് ആറ് എംഎല്‍എമാരുടെ പിന്തുണ കൂടിയുണ്ടെന്ന് ലാലു പറഞ്ഞു. ജാര്‍ഖണ്ഡില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ യുപിഎക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
സപ്തംബര്‍ 14നാണ് അര്‍ജുന്‍ മുണ്ഡൈ സര്‍ക്കാരിന് വിശ്വാസ വോട്ടുനേടാനുള്ള ജാര്‍ഖണ്ഡ് നിയമസഭയുടെ സമ്മേളനം റാഞ്ചിയില്‍ ആരംഭിക്കുന്നത്. സപ്തംബര്‍ അഞ്ചിനാണ് നാല് മന്ത്രിമാര്‍ രാജിവെയ്ക്കുകയും പിന്തുണ പിന്‍വലിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് മുണ്ടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.












Click it and Unblock the Notifications