Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഐസി പിളര്‍പ്പിലേക്ക്

തിരുവനന്തപുരം: എന്‍സിപിയില്‍ ലയിക്കാനുള്ള നീക്കത്തിലുള്ള പ്രതിഷേധം ഡിഐസിയെ പിളര്‍പ്പിലേക്കാണ് നയിക്കുകയെന്ന് ഉറപ്പായി. എന്‍സിപിയില്‍ ലയിക്കാനില്ലെന്നും ഡിഐസിയുടെ വ്യക്തിത്വം നിലനിര്‍ത്തണമെന്നും വ്യക്തമാക്കി കരുണാകരനും മുരളിക്കുമെതിരെ അവരുടെ വിശ്വസ്തര്‍ തന്നെ രംഗത്തെത്തി.

ഡിഐസി സംസ്ഥാന വൈസ് പ്രസിഡന്റ് പി.ശങ്കരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ലയനനീക്കത്തിലുള്ള എതിര്‍പ്പ് വ്യക്തമാക്കിയിട്ടുണ്ട്. പ്രമുഖ നേതാക്കളില്‍ എം.പി.ഗംഗാധരന്‍ മാത്രമാണ് കരുണാകരനും മുരളിക്കുമൊപ്പം നില്‍ക്കുന്നത്. അതേ സമയം ലയനത്തിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ ഡിഐസി വിട്ടുപോകുന്നെങ്കില്‍ പോകട്ടെയന്ന നിലപാടിലാണ് മുരളി.

ശങ്കരനു പുറമെ മുന്‍ എംഎല്‍എമാരായ ശോഭനാ ജോര്‍ജ്, ഡി.സുഗതന്‍, എം.ഡി.അപ്പച്ചന്‍, എം.എ.ചന്ദ്രശേഖരന്‍ തുടങ്ങിയ നേതാക്കള്‍ ലയനത്തോട് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

ലയനം അംഗീകരിക്കുന്നില്ലെന്നും ഡിഐസിയുടെ വ്യക്തിത്വം നിലനിര്‍ത്തണമെന്നാണ് തന്റെ നിലപാടെന്നും പി.ശങ്കരന്‍ പറഞ്ഞു. ആറു മാസത്തിനിടയില്‍ കരുണാകരന്‍ വീണ്ടും നടത്തുന്ന മലക്കമറിച്ചിലാണിതെന്നും ഇതിനെ അംഗീകരിക്കാനാവില്ലെന്നും എം.ഡി.അപ്പച്ചന്‍ വ്യക്തമാക്കി. ലയനനീക്കവുമായി മുന്നോട്ടുപോയാല്‍ പാര്‍ട്ടി വിടാനാണ് തീരുമാനമെന്ന് ഡി.സുഗതന്‍ പറഞ്ഞു.

അതേ സമയം എം.പി.ഗംഗാധരന്‍, തോമസ് ചാണ്ടി എംഎല്‍എ, ടി.എം.ജേക്കബിന്റെ കൂടെയുണ്ടായിരുന്നു മുന്‍ എംഎല്‍എ മാത്യു സ്റീഫന്‍ എന്നിവര്‍ കരുണാകരനൊപ്പം ഉറച്ചുനില്‍ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+