നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി പേരാമംഗലം മഠത്തില്‍ മുണ്ടയൂര്‍മനയ്ക്കല്‍ നാരായണന്‍നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ ഒന്നുമുതല്‍ ആറ് മാസമാണ് കാലാവധി.
അമ്പത്തിയാറുകാരനായ എം.എം.നാരായണന്‍ നമ്പൂതിരി ആദ്യമായാണ് ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. മേല്‍ശാന്തി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒമ്പത് തവണ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തിട്ടുണ്ട്.
മേല്‍ശാന്തി സ്ഥാനത്തേയ്ക്ക് 48 അപേക്ഷകരുണ്ടായിരുന്നു. തന്ത്രി ചേന്നാസ് രാമന്‍ നമ്പൂതിരിപ്പാടുമായി കൂടിക്കാഴ്ചയ്ക്ക് 46പേരെ ക്ഷണിച്ചു. ഹാജരായ 43 പേരില്‍ 42പേര്‍ യോഗ്യത നേടി. തുടര്‍ന്ന് മേല്‍ശാന്തി താമറ്റൂര്‍ ദാമോദരന്‍ നമ്പൂതിരി നറുക്കെടുത്തു.
ഗുരുവായൂര്‍ ദേവസ്വം കീഴേടമായ മുണ്ടൂരിലെ അഞ്ഞൂര്‍ അയ്യപ്പക്ഷേത്രത്തില്‍ പന്ത്രണ്ടു വര്‍ഷത്തിലേറെയായി മേല്‍ശാന്തിയാണ് നാരായണന്‍ നമ്പൂതിരി. പല ക്ഷേത്രങ്ങളിലും തന്ത്രിയാണ്.












Click it and Unblock the Notifications