Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിത്തിരതിരുനാള്‍ പുരസ്കാരം മാധവന്‍നായര്‍ക്ക്

തിരുവനന്തപുരം:ശ്രീ ചിത്തിര തിരുനാള്‍ ട്രസ്റിന്റെ പ്രഥമപുരസ്കാരത്തിന് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് സെന്ററിന്റെ(ഐഎസ്ആര്‍ഒ) ചെയര്‍മാന്‍ ജി.മാധവന്‍ നായരെ തിരഞ്ഞെടുത്തു.

ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ബഹിരാകാശ ഗവേഷണ രംഗത്തെ സംഭാവനകളെ കണക്കിലെടുത്താണ് പുരസ്കാരം നല്‍കുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

മുന്‍ വിദേശകാര്യ സെക്രട്ടറി കെപിഎസ് മേനോന്‍ ചെയര്‍മാനും ഡോ. കെ. മോഹന്‍ദാസ്, ചലച്ചിത്ര നടന്‍ മധു എന്നിവന്‍ അംഗങ്ങളുമായുള്ള സമിതിയാണ് പുരസ്കാരത്തിനായി മാധവന്‍ നായരെ തിരഞ്ഞെടുത്തത്.

സെപ്തംബര്‍ 21ന് യുണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം പുരസ്കാരം സമ്മാനിക്കും. ശ്രീചിത്തിര തിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂളും ചിത്രാ പബ്ലിക് സ്കൂളുമാണ് പുരസ്കാരം സ്പോണ്‍സര്‍ ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+