കുരുവിള വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: പി.ജെ.ജോസഫ് രാജിവെച്ചതിനെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗം മന്ത്രിസ്ഥാനത്തേയ്ക്ക് നിമനിര്‍ദ്ദേശം ചെയ്ത ടി.യു.കുരുവിള വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
രാജ്ഭവനിലായിരിക്കും ചടങ്ങ് നടക്കുക. കുരുവിളയെ മന്ത്രിയാക്കാനുള്ള നിര്‍ദ്ദേശത്തിന് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. പി.ജെ.ജോസഫ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെയായിരിക്കും കുരുവിളയ്ക്ക് നല്‍കുക.
ഇതാദ്യമായാണ് കുരുവിള നിയമസഭയിലെത്തുന്നത്. ഭവന നിര്‍മ്മാണബോര്‍ഡിന്റെ മുന്‍ചെയര്‍മാനായിരുന്ന കുരുവിളയെ മന്ത്രിസ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചപ്പോള്‍ത്തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് ഹൗസിംഗ് ബോര്‍ഡുമായി ബന്ധപ്പെട്ട് കുരുവിളയും ജോസഫും ചേര്‍ന്ന് ക്രമക്കേടുകള്‍ നടത്തിയിരുന്നുവെന്നാണ് ആരോപണം. ഇതില്‍ ജോസഫിനെ മാത്രമേ കോടതി കുറ്റവിമുക്തനാക്കിയിട്ടുള്ളു. കുരുവിളയ്ക്കു മേലുള്ള ആരോപണങ്ങള്‍ നിലവിലുണ്ട്. ഇക്കാര്യങ്ങളാണ് കുരുവിളയ്ക്കെതിരെ ആരോപണം ഉയരാന്‍ കാരണമായത്.












Click it and Unblock the Notifications