11ാം പദ്ധതിയില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കണം: പാലൊളി
കൊച്ചി: പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കാന്‍ പ്രാദേശിക ഭരണകൂടങ്ങല്‍ താല്പര്യം കാണിക്കണമെന്ന് സംസ്ഥാന പ്രാദേശിക ഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.
ഏറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ഗ്രാപഞ്ചായത്ത് പ്രസിഡന്റുമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വന്തമായി സ്ഥലമില്ലാത്ത കര്‍ഷകരെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ പ്രോത്സാഹിപ്പിക്കണം.
പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതില്‍ മാത്രമാണ് പഞ്ചായത്തുകള്‍ ഇപ്പോള്‍ ശ്രദ്ധവെയ്ക്കുന്നത്. സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുപയോഗിച്ച് പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ടപ്പെട്ടവര്‍ മുന്‍കയ്യെടുക്കണം-അദ്ദേഹം പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ ഫണ്ടുകളില്‍ ക്രമക്കേടുകള്‍ നടത്തുകയോ വകമാറ്റി ചെലവഴിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി മുന്നറിയിപ്പു നല്‍കി.












Click it and Unblock the Notifications