ലയനചര്‍ച്ചകളുമായി മുന്നോട്ടു പോകും: പവാര്‍
കോഴിക്കോട്: ഡിഐസിയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ എന്‍സിപി തത്വത്തില്‍ തീരുമാനിച്ചതായി പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ അറിയിച്ചു.
എന്‍സിപി-ഡിഐസി ലയനം സംബന്ധിച്ച് കോഴിക്കോട്ടെ കെ.മുരളീധരന്റെ വസതിയില്‍ വച്ച് കെ.കരുണാകരനുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് പവാര്‍ ഇക്കാര്യം അറിയിച്ചത്.
ലയനം സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ സപ്തംബര്‍ 17,18 തിയ്യതികളില്‍ ഡെറാഡൂണില്‍ നടക്കുന്ന എന്‍സിപി ദേശീയ സമിതി യോഗത്തിനുശേഷം തുടരുമെന്നും ഇപ്പോള്‍ നടക്കുന്നത് പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണെന്നും പവാര്‍ വ്യക്തമാക്കി.
കേരളത്തില്‍ എന്‍സിപി ഇടതുമുന്നണിയില്‍ അംഗമായതിനാല്‍ ഇടതുമുന്നണിയെ വിശ്വാസത്തിലെടുത്തതിനു ശേഷമേ ലയനം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുകയുള്ളൂവെന്ന് പവാര്‍ സൂചന നല്‍കി.
ഇരു പാര്‍ട്ടികളും ലയനം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ചെയ്യേണ്ടതുണ്ട്. എന്‍സിപി കേരളത്തില്‍ ഇടതുമുന്നണിയിലും കേന്ദ്രത്തില്‍ യുപിഎയിലും അംഗമാണ്. ഇടതുപാര്‍ട്ടികളാകട്ടെ യുപിഎ സര്‍ക്കാറിനെ പുറത്തുനിന്നും പിന്തുണയ്ക്കുന്നുമുണ്ട്.
ഈ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അവരുമായും ഇക്കാര്യം ചര്‍ച്ചചെയ്യേണ്ടതുണ്ട്. പാര്‍ട്ടിയുടെ കേരളത്തിലെ നേതാക്കളായിരിക്കും ഇക്കാര്യം സംബന്ധിച്ച് ഇടതുമുന്നണി നേതൃത്വവുമായി ചര്‍ച്ചനടത്തുകയെന്നും പവാര്‍ അറിയിച്ചു.
ലയനം യാഥാര്‍ത്ഥ്യമാകുമ്പോള്‍ കോണ്‍ഗ്രസ് സംസ്കാരമുള്ളവരുടെ ഒത്തുചേരലായിരിക്കും അതെന്ന് കെ. മുരളീധരന്‍ പറഞ്ഞു. പ്രവര്‍ത്തകരുമായും പാര്‍ട്ടിനേതാക്കളുമായും ചര്‍ച്ചചെയ്ത് ഈ മാസം തന്നെ തീരുമാനം കൈക്കൊള്ളും.
ഏതൊക്കെ നേതാക്കളാണ് കരുണാകരനൊപ്പം നില്‍ക്കുന്നതെന്ന് കാണിച്ചുതരുമെന്നും മുരളി പറഞ്ഞു. ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച കാര്യങ്ങള്‍ ലയനത്തിന് തടസ്സമാകുമോ എന്ന ചോദ്യത്തിന് എല്ലാം ഭംഗിയായി കലാശിക്കുമെന്ന് മുരളീധരന്‍ മറുപടി പറഞ്ഞു.
ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് പവാര്‍ മുരളീധരന്റെ കോഴിക്കോട്ടുള്ള വസതിയിലെത്തിയത്. മുരളീധരനെ കൂടാതെ ഡിഐസിയില്‍ നിന്ന് എം.പി ഗംഗാധരന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
എ.സി ഷണ്‍മുഖദാസ് , ടി.പി പീതാംബരന്‍, പി.സിറിയക് ജോണ്‍ എന്നിവര്‍ എന്‍സിപിയെ പ്രതിനിധീകരിച്ചും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഡിഐസി നേതാക്കളായ കോടോത്ത് ഗോവിന്ദന്‍ നായര്‍, കെ.പി കുഞ്ഞിക്കണ്ണന്‍, പി.പീതാംബരക്കുറുപ്പ്, അഡ്വ. കെ.പ്രവീണ്‍കുമാര്‍, കെ.സ ി കടമ്പൂരാന്‍, ആര്‍.ചെല്ലമ്മ, തുടങ്ങിയവരും എന്‍സിപി നേതാക്കളായ ഉഴവൂര്‍ വിജയന്‍, മാണി സി കാപ്പന്‍ എന്നിവരും മറ്റു നേതാക്കളും മുരളീധരന്റെ വസതിയില്‍ എത്തിയിരുന്നു.












Click it and Unblock the Notifications