സ്വാശ്രയം പ്രശ്നം: ആദ്യഘട്ടചര്‍ച്ച പൂര്‍ത്തിയായി
തിരുവനന്തപുരം: സ്വാശ്രയ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിനായി മെഡിക്കല്‍ മാനേജ്മെന്റുകളുമായി മന്ത്രിസഭാഉപസമിതി നടത്തുന്ന ചര്‍ച്ചകളുടെ ആദ്യഘട്ടം അവസാനിച്ചു. രണ്ടാംഘട്ട ചര്‍ച്ചകളും ബുധനാഴ്ച തന്നെ നടക്കും.
മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് പോള്‍ അടക്കം നിരവധി മാനേജ്മെന്റ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇരു വിഭാഗവും സ്വന്തം തീരുമാനങ്ങളും നിലപാടുകളും വിശദീകരിച്ചു. ജസ്റിസ് പി.എ.മുഹമ്മദ് കമ്മറ്റി റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉറപ്പു ലഭിക്കാതെ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്ന നിലപാടിലാണ് മാനേജ്മെന്റുകള്‍.
ഇടതുമുന്നണി തീരുമാനം അനുസരിച്ച് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ മാനേജ്മെന്റുകളുമായി നേരത്തേ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ബുധനാഴ്ചത്തെ ചര്‍ച്ചകള്‍.
സെപ്തംബര്‍ 11, 13, 14 തിയ്യതികളില്‍ വിവിധ മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തുമെന്നായിരുന്നു മുന്‍ ചര്‍ച്ചയിലെ ധാരണ.
ഇതുപ്രകാരം സ്വാശ്രയ ബിഎഡ് മാനേജ്മെന്റുകളുമായി 11ന് ചര്‍ച്ച നടത്തിയിരുന്നു. എന്‍ജിനീയറിംഗ് മാനേജ്മെന്റുകള്‍ളുമായുള്ള ചര്‍ച്ച 14നു നടക്കും.












Click it and Unblock the Notifications