സ്മാര്‍ട്ട് സിറ്റി: കരാറിനെതിരെ ഉമ്മന്‍ചാണ്ടി
കോഴിക്കോട്: ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉണ്ടാക്കിയ കരാറിന്റെ അന്തസത്ത നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാരുണ്ടാക്കിയ കരാറില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ്് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ കരാറുണ്ടാക്കിയത്. തന്റെ സര്‍ക്കാര്‍ ആലോചിച്ചിരുന്നത് ദുബായ് സര്‍ക്കാരുമായുള്ള ഒരു പങ്കാളിത്തത്തിനാണ്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു കമ്പനിയെ കുറച്ച് സ്ഥലം നല്‍കിക്കൊണ്ട് നിക്ഷേപം നടത്തുന്നതിന് വേണ്ടി ക്ഷണിക്കുന്ന രീതിയിലേക്ക് കരാര്‍ മാറ്റിക്കളഞ്ഞു.
സര്‍ക്കാരിന് ഒമ്പത് ശതമാനം ഓഹരി പങ്കാളിത്തമുള്ള ഒരു പദ്ധതിയായിരുന്നു തന്റെ സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. എന്നാല്‍ അത്തരം വ്യവസ്ഥകള്‍ ഒഴിവാക്കി പഴയ കരാറിന്റെ അന്തസ്സത്ത നഷ്ടപ്പെടുത്തുന്ന കരാറാണ് എല്‍ഡിഎഫ് സര്‍ക്കാരുണ്ടാക്കിയതെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications