മിശ്രവിവാഹം ചെയ്യുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം
ദില്ല: പട്ടികജാതിയില്‍ പെട്ടയാളെ വിവാഹം ചെയ്യുന്ന ഉയര്‍ന്ന ജാതിക്കാര്‍ക്ക് 50,000 രൂപ പാരിതോഷികം നല്‍കുമെന്ന് കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം പ്രഖ്യാപിച്ചു.
മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളാണ് പാരിതോഷികം നല്‍കുക. പാരിതോഷിക തുകയുടെ പകുതി കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം വഹിക്കും.
മിശ്രവിവാഹം ചെയ്യുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ തന്നെ പാരിതോഷികങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും അത് പര്യാപ്തമല്ലെന്ന് കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രി മീരാകുമാര്‍ പറഞ്ഞു.
ഇപ്പോള്‍ മിശ്രിവിവാഹം ചെയ്യുന്നവര്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ 50,000 രൂപ നല്‍കുന്നുണ്ട്. അതേ സമയം പശ്ചിമബംഗാളില്‍ 2,000 രൂപ മിശ്രവിവാഹക്കാര്‍ക്ക് മാത്രമാണ് നല്‍കുന്നത്.












Click it and Unblock the Notifications