ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍മുണ്ടെ രാജിവച്ചു
റാഞ്ചി: ജാര്‍ഖണ്ഡിലെ അര്‍ജുന്‍ മുണ്ടെ സര്‍ക്കാര്‍ രാജിവച്ചു. രാജി അല്പ സമയത്തിനുള്ളില്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.
ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് നിലനിന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് മുണ്ടെ സര്‍ക്കാര്‍ രാജിവെച്ചത്. നിയമസഭയില്‍ വിശ്വാസ വോട്ട് നേടാന്‍ കഴിയില്ലെന്ന് ഉറപ്പായതിനെത്തുടര്‍ന്നാണ് രാജി.
കൂറുമാറിയ മൂന്ന് എംഎല്‍എമാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ജാര്‍ഖണ്ഡ് സ്പീക്കര്‍ ഇന്ദര്‍ സിംഗ് നംദാരി അനുവാദം നല്‍കിയിരുന്നു.
എന്‍ഡിഎയില്‍ നിന്നും നാല് സ്വതന്ത്ര എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് ജാര്‍ഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടായത്. രാജിവെച്ചമന്ത്രിമാര്‍ പിന്നീട് യുപിഎ യില്‍ ചേരുകയായിരുന്നു.












Click it and Unblock the Notifications