പരീക്ഷാ തോല്‍വി: വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
ദില്ലി: പരീക്ഷകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി സിബിഎസ്ഇ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു.
വടക്കുപടിഞ്ഞാറന്‍ ദില്ലിയിലെ മായാപുരി സ്വദേശിയായ ഖുശ്ബു(18)വാണ് കിഴക്കന്‍ ദില്ലിയിലെ പ്രീത്വീഹാറില്‍ സ്ഥിതിചെയ്യുന്ന സിബിസ്ഇയുടെ ബഹുനിലക്കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ചത്.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. ചാടി തല്‍ക്ഷണംതന്നെ മരണംസംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹത്തില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ നിന്നാണ് പത്താം ക്ലാസ് പരീക്ഷയില്‍ നിരന്തരമായുണ്ടായ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ആത്മഹത്യചെയ്തതെന്ന് വ്യക്തമായത്.
എന്നാല്‍ സിബിഎസ്ഇ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥി എങ്ങിനെ എത്തിയെന്നോ അവിടെ എന്തെടുക്കുകയായിരുന്നുവെന്നതിനെക്കുറിച്ചോ വ്യക്തമായ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications