മുംബൈ സ്ഫോടനം: ഖന്‍സാര്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു
മുംബൈ: 1993ലെ മുംബൈ സ്ഫോടനക്കേസിലെ ഒന്‍പതാം പ്രതിയായ മുഹമ്മദ് ഷോയിബ് ഖന്‍സാര്‍ കുറ്റക്കാരനാണെന്ന് ടാഡാ കോടതി വിധിച്ചു.
1993ല്‍ മുംബൈയെ നടുക്കിയ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ടുണ്ടായ കൊലപാതം, ഗൂഡാലോചന എന്നീ കുറ്റകൃത്യങ്ങളില്‍ ഖന്‍സാറിന് പങ്കുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
നഗരങ്ങളില്‍ പതിമൂന്നിടങ്ങളിലായി ബോംബുകള്‍ സ്ഥാപിച്ച 28 പേരില്‍ ഒരാളാണ് ഖന്‍സാര്‍. ഇയാള്‍ക്കുള്ള ശിക്ഷ കോടതി പിന്നീട് നിശ്ചയിക്കും.
കേസിലെ മുഖ്യപ്രതി ടൈഗര്‍ മേമന്റെ സഹായിയായ ഖന്‍സാറാണ് ദക്ഷിണ മുംബൈയിലെ സവേരി ബസാറില്‍ ആര്‍ഡിഎക്സ് ബോംബ് ഘടിപ്പിച്ച സ്കൂട്ടര്‍ എത്തിച്ചതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
സവേരി ബസാറിലെ സ്ഫോടനത്തില്‍ പതിനേഴ് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കേസിലെ ആകെയുള്ള 123 പ്രതികളിലെ ഒന്‍പതാം പ്രതി ഖന്‍സാറിന് വധശിക്ഷതന്നെ വിധിയ്ക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കേസില്‍ വധശിക്ഷ ലഭിക്കാനിടയുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ട 12 പ്രതികളില്‍ ആദ്യത്തെയാളാണ് ഖന്‍സാര്‍.












Click it and Unblock the Notifications