എഞ്ചി.മാനേജ്മെന്റുകളുമായി ചര്‍ച്ച തുടങ്ങി
തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലെ പ്രവേശനവും ഫീസും സംബന്ധിച്ച് ധാരണയിലെത്താന്‍ മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതി ചര്‍ച്ച തുടങ്ങി.
മുഴുവന്‍ സീറ്റുകളിലും കെ.ടി.തോമസ് കമ്മിഷന്‍ നിശ്ചയിച്ച ഫീസ് ഈടാക്കണമെന്ന നിലപാടിലാണ് സ്വാശ്രയ എഞ്ചിനീയറിംഗ് മാനേജ്മെന്റുകള്‍. മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ ഫീസ് ഈടാക്കാമെന്ന് മെഡിക്കല്‍ മാനേജ്മെന്റുകള്‍ സമ്മതിച്ചെങ്കിലും അത്തരമൊരു വിട്ടുവീഴ്ചയ്ക്ക് ഇതുവരെ സ്വാശ്രയ എഞ്ചിനീയറിംഗ് മാനേജ്മെന്റുകള്‍ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ച കൂടുതല്‍ സങ്കീര്‍ണമാണ്.












Click it and Unblock the Notifications