ഡിഐസി വിട്ടവരുടെ നേതൃയോഗം സപ്തം.20ന്
തൃശൂര്‍: ഡിഐസി വിട്ടവരുടെ ആദ്യ നേതൃയോഗം സെപ്തംബര്‍ 20ന് കൊച്ചിയില്‍ നടക്കുമെന്ന് പി.ശങ്കരന്‍ അറിയിച്ചു.
തൃശ്ശൂരില്‍ നടന്ന ഡിഐസി വിട്ടവരുടെ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശങ്കരന്‍ ഇക്കാര്യം അറിയിച്ചത്.
കോണ്‍ഗ്രസ്സിലേയ്ക്ക് തിരിച്ചുപോകുന്ന കാര്യം വ്യാഴാഴ്ചത്തെ യോഗത്തില്‍ ചര്‍ച്ചചെയ്തു. എന്നാല്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം നേതൃയോഗത്തിന് ശേഷം മാത്രമേ പ്രഖ്യാപിക്കുകയുള്ളൂവെന്ന് ശങ്കരന്‍ വ്യക്തമാക്കി.
വി. ബാലറാമിന്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച യോഗം ചേര്‍ന്നത്.












Click it and Unblock the Notifications