ലയന കരാര്‍ നടപ്പാക്കും: ഡിഐസി വിമതര്‍
തൃശൂര്‍: തിരഞ്ഞെടുപ്പിനു മുമ്പ് വീരപ്പമൊയ്ലിയും കെ.കരുണാകരനും കെ.മുരളീധരനും ഒപ്പുവച്ച കോണ്‍ഗ്രസുമായുള്ള ലയിക്കാനുള്ള കരാര്‍ നടപ്പാക്കുമെന്ന് ഡിഐസി വിമത നേതാക്കള്‍ പ്രഖ്യാപിച്ചു.
പി.ശങ്കരന്‍, വി.ബലറാം, ഡി.സുഗതന്‍, എം.എ.ചന്ദ്രശേഖരന്‍, എന്‍.ഡി.അപ്പച്ചന്‍, സുലൈമാന്‍ റാവുത്തര്‍, മങ്ങാട് രാജേന്ദ്രന്‍ എന്നിവരുള്‍പ്പെട്ട നേതൃയോഗമാണ് ഈ തീരുമാനം കൈകൊണ്ടത്.
20ന് എറണാകുളത്ത് ചേരുന്ന യോഗം വിശദാംശങ്ങള്‍ പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications