ലയനത്തിന് സമയമായിട്ടില്ല: കരുണാകരന്‍
കോഴിക്കോട്: എന്‍സിപിയില്‍ ലയിക്കാന്‍ തീരുമാനമായിട്ടില്ലെന്നും പ്രവര്‍ത്തകരുടെ അഭിപ്രായം അനുസരിച്ചു മാത്രമേ ഒരു തീരുമാനമെടുക്കൂവെന്നും ഡിഐസി നേതാവ് കെ.കരുണാകരന്‍.
ലയനനീക്കത്തെ തുടര്‍ന്ന് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്കു മടങ്ങിത്തുടങ്ങിയ സാഹചര്യത്തിലാണ് കരുണാകരന്റെ ഈ പ്രസ്താവന.
തത്കാലം എന്‍സിപിയും ഡിഐസിയും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ മാത്രമാണ് ധാരണയായിട്ടുള്ളത്. എന്‍സിപിയുടെ ഡെറാഡൂണിലെ യോഗത്തിനു ശേഷമായിരിക്കും സഹകരിച്ചുള്ള പ്രവര്‍ത്തനത്തിന്റെ രീതി എന്താകണമെന്ന് തീരുമാനിക്കുക. അതിനു മുമ്പ് ഡിഐസി ജനറല്‍ ബോഡി വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
മുന്‍ എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവരെല്ലാം ഭാഗ്യാന്വേഷികളായിരുന്നുവെന്നും അവരുടെ കാര്യം കഴിഞ്ഞില്ലെയെന്നും കരുണാകരന്‍ പറഞ്ഞു. വി.ബലറാം എ ഗ്രൂപ്പുകാരനായിരുന്നുവെന്നും സീറ്റിനു വേണ്ടിയാണ് ഇങ്ങോട്ടുവന്നതെന്നുമായിരുന്നു കരുണാകരന്റെ പ്രതികരണം.
യുഡിഎഫുമായി സഹകരിച്ചവരാണ് ഡിഐസിയെ ഇന്നത്തെ നിലയിലേക്കെത്തിച്ചത്. താനും മുരളിയും യുഡിഎഫുമായി സഹകരിക്കുന്നതിന് എതിരായിരുന്നുവെന്നും മുന്‍ എംഎല്‍എമാരാണ് അതിന് നിര്‍ബന്ധിച്ചതെന്നും ശങ്കരനായിരുന്നു കൂടുതല്‍ നിര്‍ബന്ധമെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications