ജോസഫിനെതിരെ കേസെടുക്കണമെന്ന് ഹര്‍ജി
കൊച്ചി: വിമാനയാത്രാ വിവാദത്തില്‍ മുന്‍മന്ത്രി പി.ജെ.ജോസഫിനെതിരെ ക്രിമിനല്‍ കേസ് രജിസ്റര്‍ ചെയ്യാനാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഹൈക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
ജോസഫിനെതിരെ കേസ് രജിസ്റര്‍ ചെയ്യാന്‍ സര്‍ക്കാറിനും ഡിജിപിയ്ക്കും നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് സെക്രട്ടറി സിമി റോസ്ബെലാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ജോസഫിനെതിരെയുയര്‍ന്നിരിക്കുന്ന ആരോപണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രാഥമികാന്വേഷണം നടത്തിയ ഐജി ബി.സന്ധ്യയുടെ റിപ്പോര്‍ട്ട് ജോസഫിനെതിരാണ്. അതുകൊണ്ട് തന്നെ കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ് വേണ്ടതെന്നും ഹര്‍ജിയില്‍ പറയുന്നു.












Click it and Unblock the Notifications