സ്വാശ്രയ ഫോര്‍മുല പഴയതുതന്നെ: ഉമ്മന്‍ചാണ്ടി
പാലക്കാട്: സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്ന പുതിയ ഫോര്‍മുലയ്ക്ക് എ.കെ ആന്റണി കൊണ്ടുവന്ന സ്വാശ്രയ നിയമത്തില്‍ നിന്ന് യാതൊരു വ്യത്യാസമവുമില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.
അമ്പത് ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസ് എന്ന തീരുമാനം സ്വകാര്യ സ്വാശ്രയ മാനേജ്മെന്റ് കോളജുകളില്‍ മാത്രം ഒതുക്കിനിര്‍ത്താതെ സര്‍ക്കാര്‍ നിയന്ത്രണത്തലുള്ള സ്വാശ്രയ കോളജുകളിലും കൊണ്ടുവരണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പാലക്കാട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമവായത്തിന്റെപേരില്‍ പ്രതിപക്ഷം ഈ ഫോര്‍മുല നേരത്തെ മുന്നോട്ടുവച്ചിരുന്നതാണ്. പ്രശ്നത്തില്‍ സര്‍ക്കാരിന് വിവേവകമുദിച്ചത് വൈകിയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മദനിയുടെ മോചനത്തിന് യുഡിഎഫ്-യുപിഎ സര്‍ക്കാറുകള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിത വെളിപ്പെടുത്തിയിട്ടുണ്ട്.
മദനിയ്ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി യുഡിഎഫ് നടത്തിയ ശ്രമങ്ങള്‍ക്ക് തെളിവാണിത്- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications