തലശേരിയില്‍ ബോംബേറ്, കത്തിക്കുത്ത്

തലശേരി: തലശേരിയില്‍ അക്രമ സംഭവങ്ങളില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനും ഒരു എന്‍ഡിഎഫ് പ്രവര്‍ത്തകനും പരിക്കേറ്റു. അക്രമങ്ങള്‍ക്കു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ആരോപണം.

എരഞ്ഞോളി കോമത്ത്പാറയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷത്തിനായി തോരണം തൂക്കുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ ഒരു സംഘം ബോംബെറിയുകയായിരുന്നു. പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശബരീനാഥിനെ (20) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ സഞ്ചരിച്ച മോട്ടോര്‍ ബൈക്കു ഒരു ബോംബും സംഭവസ്ഥലത്തു വച്ച് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

മറ്റൊരു സംഭവത്തില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകനും തേജസ് പത്രത്തിന്റെ വിതരണക്കാരനുമായ ന്യൂമാഹിയിലെ എ.വി.ഷബീറിന് പുലര്‍ച്ചെ പത്രം വിതരണം ചെയ്യാന്‍ പോകുന്നതിനിടെ കുത്തേറ്റു. ഷബീറിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സംഭവത്തിനു പിന്നിലും സിപിഎം പ്രവര്‍ത്തകരാണെന്നാണ് ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+