മെഡിക്കല്‍ സീറ്റുവര്‍ദ്ധന: ഹര്‍ജി സുപ്രിംകോടതി മാറ്റിവെച്ചു
ദില്ലി: സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ കോളജുകളില്‍ സീറ്റ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സപ്തംബര്‍ 22ലേയ്ക്ക് മാറ്റിവെച്ചു.
ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ മെഡിക്കല്‍ കോളജുകളില്‍ സീറ്റു വര്‍ദ്ധന നടപ്പാക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കമെന്നാണ് സര്‍ക്കാറിന്റെ ആവശ്യം.
സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ മൂന്നിടത്തും ഇല്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് സുപ്രിം കോടതി കേസ് 22ലേയ്ക്ക് മാറ്റിയത്.
ഈ കാലയളവില്‍ മെഡിക്കല്‍ കൗണ്‍സിലിന് മെഡിക്കല്‍ കോളജുകളില്‍ പരിശോധന നടത്താമെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications