ബസ്, ലോറി സമരം പിന്‍വലിച്ചു
തിരുവനന്തപുരം: വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണമെന്ന നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ബസ്സുടമകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് പിന്‍വലിച്ചു.
വെള്ളിയാഴ്ച അര്‍ദ്ധരാത്രിമുതല്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ ലോറി ഉള്‍പ്പെടെയുള്ള ചരക്കു വാഹനങ്ങളും പങ്കെടുക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
പണിമുടക്ക് പ്രഖ്യാപിച്ച സംഘടനാ നേതാക്കളുമായി ഗതാഗത മന്ത്രി മാത്യു ടി. തോമസ് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പണിമുടക്ക് മാറ്റിവെച്ചത്.
സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ സംസ്ഥാനത്ത് നിയമനിര്‍മ്മാണം നടത്തുമെന്ന് മന്ത്രസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications