Get Updates
Get notified of breaking news, exclusive insights, and must-see stories!

ലയനം: സിപിഎമ്മിന് വിയോജിപ്പ്

ദില്ലി: ഡിഐസി എന്‍സിപിയില്‍ ലയിക്കുന്നതിനോട് സിപിഎം കേന്ദ്രനേതൃത്വതതിന് യോജിപ്പില്ലെന്ന് അറിയുന്നു. ലയനം നടന്നാല്‍ എന്‍സിപിയുടെ സ്വഭാവം മാറുമെന്ന നിലപാടാണ് സിപിഎം കേന്ദ്രനേതൃത്വത്തിനുള്ളത്.

എന്‍സിപിയില്‍ ലയിക്കുന്നതു കൊണ്ട് ഡിഐസി ആ പാര്‍ട്ടിയല്ലാതാവുന്നില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള പറഞ്ഞു. ലയനം നടന്നാല്‍ എന്‍സിപിക്ക് എല്‍ഡിഎഫില്‍ തുടരാനാവുമോയെന്ന് തീരുമാനിക്കേണ്ടിവരും.

ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈകൊള്ളേണ്ടത് കേരളത്തിലെ ഇടതുമുന്നണി നേതൃത്വമാണെന്നും രാമചന്ദ്രന്‍പിള്ള പറഞ്ഞു.

ഡിഐസിയോടുള്ള സമീപനത്തില്‍ മാറ്റമില്ലെന്ന നിലപാട് സിപിഎം തുടര്‍ന്നാല്‍ എന്‍സിപി-ഡിഐസി ലയനം പ്രതിസന്ധിയിലാകും. ലയനത്തിനു മുമ്പ് സിപിഎമ്മിന്റെ സമ്മതം കിട്ടാന്‍ ശ്രമിക്കുകയാണ് എന്‍സിപി നേതൃത്വം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+