ജോണ്‍ മത്തായി പുതിയ ചീഫ് സെക്രട്ടറി
തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ജോണ്‍ മത്തായിയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
നിലവിലുള്ള ചീഫ് സെക്രട്ടറി റിയാസുദ്ദീനെ ഐഎംജി ഡയരക്ടറായി മാറ്റി നിയമിച്ചിട്ടുണ്ട്. നിവേദിതാ പി. ഹരനെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാനും യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
റിയാസുദ്ദീന് ഫെബ്രുവരി 28വരെ കാലാവധിയുണ്ടെന്നിരിക്കെയാണ് അദ്ദേഹത്തെ മാറ്റി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം ജോണ്‍ത്തായി ജനവരിയില്‍ വിരമിക്കും. മന്ത്രിസഭായോഗത്തിന്റെ അവസാനത്തെ പതിനഞ്ച് മിനിറ്റ് റിയാസുദ്ദീനെ പങ്കെടുപ്പിച്ചിരുന്നില്ല.












Click it and Unblock the Notifications