കുരുവിളയുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ നിയുക്തമന്ത്രി ടി.യു.കുരുവിള വെള്ളിയാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യും.
വൈകുന്നേരം നാലുമണിയ്ക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാചടങ്ങ് നടക്കുക. ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്ടിയ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും. ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്ടിയ സ്ഥലത്തില്ലാത്തതിനെത്തുടര്‍ന്നാണ് സത്യപ്രതിജ്ഞ വൈകിയത്.
പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.ജെ ജോസഫ് രാജിവെച്ചതിനെത്തുടര്‍ന്നാണ് ജോസഫ് വിഭാഗം പകരക്കാരനായി കുരുവിളയുടെ പേര് നിര്‍ദ്ദേശിച്ചത്. ഈ നിര്‍ദ്ദേശത്തിന് ഇടതുമുന്നണി അംഗീകാരം നല്‍കുകയായിരുന്നു.












Click it and Unblock the Notifications