സ്വമേധയാ കേസെടുക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ല: ഹൈക്കോടതി
കൊച്ചി: പത്രവാര്‍ത്തളുടെയും പരാതികളുടെയും അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി.
മുന്‍മന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റര്‍, കോളിക്കോട് കലക്ടറായിരുന്ന ടി.ഒ സൂരജ് എന്നിവര്‍ക്കെതിരെയെടുത്തകേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. ലോകായുക്ത നിയമത്തില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന നടപടികക്രമങ്ങള്‍ പാലിച്ചുമാത്രമേ പരാതികള്‍ സ്വീകരിക്കാന്‍ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി.
അതേസമയം കെ.കെ രാമചന്ദ്രന്‍ മാസ്റര്‍ക്കെതിരെ പരാതി നല്‍കിയിരുന്നില്ലെന്ന് കെജിഎംഒഎ കോടതിയെ അറിയിച്ചു.
ചീഫ് ജസ്റിസ് വി.കെ.ബാലി, എം. രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
മന്ത്രിയാരിയ്ക്കെ ആരോഗ്യവകുപ്പിലെ നിയമനങ്ങളില്‍ അഴിമതിനടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് ലോകായുക്ത രാമചന്ദ്രന്‍ മാസ്റര്‍ക്കെതിരെ കേസെടുത്തത്. പരാതി നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ച് രാമചന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.












Click it and Unblock the Notifications