മുഹമ്മദ് കമ്മിറ്റി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു
തിരുവനന്തപുരം: സ്വാശ്രയ കോളജ് പ്രവേശനം സംബന്ധിച്ച ജസ്റിസ് പി.എ.മുഹമ്മദ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു.
കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടി കൈകൊള്ളണമെന്ന് തീരുമാനിക്കാനായി വിദ്യാഭ്യാസമന്ത്രിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.
സുപ്രിം കോടതി വിധിയും സമവായ ചര്‍ച്ചകളും ഇക്കൊല്ലത്തെ പ്രവേശനവും മുന്‍നിര്‍ത്തിക്കൊണ്ടുവേണം നടപടിയെടുക്കാന്‍. 50:50 എന്ന അനുപാതത്തില്‍ ഇക്കൊല്ലം പ്രവേശനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് കണക്കിലെടുത്ത് കൊണ്ട്വേണം റിപ്പോര്‍ട്ടിന്മേല്‍ല്‍ എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കേണ്ടത്- മുഖ്യമന്ത്രി വ്യക്തമാക്കി












Click it and Unblock the Notifications