ഓപ്ഷന്‍ രജിസ്ട്രേഷന്‍ സപ്തം.17 വരെ നീട്ടി
തിരുവനന്തപുരം: മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള ഓപ്ഷന്‍ രജിസ്ട്രേഷന്‍ സപ്തംബര്‍ 17 വരെ നീട്ടിയതായി വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി അറിയിച്ചു. ആദ്യഅലോട്ട്മെന്റ് 18ന് രാത്രി എട്ടു മണിക്ക് നടക്കും.
ന്യൂനപക്ഷ പദവി സംബന്ധിച്ച് മതമേലധ്യക്ഷന്മാരുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്താനിരുന്നതാണെങ്കിലും അവര്‍ എത്തിച്ചേരാത്തതിനാല്‍ അടുത്ത ദിവസം ചര്‍ച്ച നടത്തുമെന്ന് ബേബി പറഞ്ഞു.
അതേ സമയം മതമേലധ്യക്ഷന്‍മാരുമായുള്ള ചര്‍ച്ചയെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications