എണ്ണസംഭരണിയിലിറങ്ങിയ തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു
കരുനാഗപ്പള്ളി: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരഫെഡിന്റെ എണ്ണ സംഭരണയിലിറങ്ങിയ രണ്ട് തൊഴിലാളികള്‍ ശ്വാസം മുട്ടിമരിച്ചു.
സംഭരണി വൃത്തിയാക്കാനിറങ്ങിയ കരുനാഗപ്പള്ളി സ്വദേശികളായ വിജയകുമാര്‍(37), രാജു(42) എന്നിവരാണ് മരിച്ചത്.
സംഭരണിയ്ക്കകത്ത് ഓക്സിജന്‍ ലഭ്യത കുറവായതാണ് മരണകാരണമെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.
മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് 50,000രൂപവീതം മുഖ്യമന്ത്രി അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications