കയ്യേറ്റം: ജയാ ബച്ചന്റെ കെട്ടിടം പൊളിച്ചുനീക്കി
ഭോപാല്‍: സമാജ്വാദി പാര്‍ട്ടി എംപി ജയാബച്ചന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഭാഗം റോഡ് കൈയേറി പണിതുവെന്ന ആരോപണത്തെ തുടര്‍ന്ന് പൊളിച്ചുനീക്കി.
1995ലാണ് അമ്മ ഇന്ദിരാ ഭാധുരിക്കു വേണ്ടി ജയാബച്ചന്‍ ഭോപാലില്‍ ഒരു ഫ്ലാറ്റ് വാങ്ങിയത്. അപ്പാര്‍ട്ട്മെന്റിലെ 23 താമസക്കാര്‍ക്കൊപ്പം ജയാബച്ചനും റോഡ് കൈയേറിയെന്ന ആരോപണം നേരിടേണ്ടിവന്നു. കോടയതിയില്‍ നടത്തിയ നിയമയുദ്ധത്തില്‍ പരാജയപ്പെട്ടതോടെയാണ് ജയാ ബച്ചന്റെയും മറ്റുള്ളവരുടെയും കെട്ടിടഭാഗങ്ങള്‍ പൊളിച്ചുനീക്കിയത്.
മകള്‍ സമാജ്വാദി പാര്‍ട്ടി എംപിയായതിനാലാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കോര്‍പ്പറേഷന്‍ കെട്ടിടം പൊളിച്ചുനീക്കിയതെന്ന് ഇന്ദിരാ ഭാധുരി ആരോപിക്കുന്നു. അതേ സമയം കോടതി വിധി നടപ്പാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് കോര്‍പ്പറേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.












Click it and Unblock the Notifications