കമ്മ്യൂണിറ്റി പൊലീസിങ് നവംബര്‍ മുതല്‍
തിരുവനന്തപുരം: ജസ്റിസ് കെ.ടി തോമസ് കമ്മിഷന്‍ ശുപാര്‍ശയനുസരിച്ച് നവംബര്‍ മുതല്‍ കമ്മ്യൂണിറ്റി പൊലീസിങ് നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.
പൊലീസ് സര്‍വ്വീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പൊലീസ് സംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തിയ ജസ്റ്റിസ് കെ. ടി തോമസ് കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളനുസരിച്ചാണ് കമ്മ്യൂണിറ്റി പൊലീസിങ് നടപ്പാക്കുക.
പൊലിസ് സേനയുടെ നവീകരണം ഘട്ടംഘട്ടമായി നടപ്പിലാക്കും. പൊലീസ് ആക്ടും മാനുവലും ഭേദഗതി ചെയ്യാന്‍ സമിതിയെ ഇതിനകം തന്നെ നിയോഗിച്ചിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
പൊലീസ് നിയമനരീതികളിലും പ്രമോഷന്‍ ചട്ടങ്ങളിലും മാറ്റം വരുത്തുമെന്നും 23വര്‍ഷം സര്‍വ്വീസുള്ളവര്‍ക്ക് എഎസ്ഐ ആയി സ്ഥാനക്കയറ്റം നല്‍കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.












Click it and Unblock the Notifications