Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളി കരുണാകരന് പറ്റിയ അബദ്ധം: ജേക്കബ്

കൊട്ടാരക്കര: മുരളി കെ.കരുണാകരന് പറ്റിയ അബദ്ധമാണെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ടി.എം.ജേക്കബ്.

രാഷ്ട്രീയ സദാചാരമില്ലാത്ത പാര്‍ട്ടിയാണ് ഡിഐസി. അച്ഛനും മകനും മാത്രമായി ഡിഐസി അവശേഷിക്കുന്നതിനു മുമ്പ് പാര്‍ട്ടി പിരിച്ചുവിടണം.

സ്ഥാനമോഹികളാണ് പാര്‍ട്ടി വിട്ടുപോയതെന്ന് കരുണാകരന്‍ പറയുന്നതില്‍ ന്യായമില്ല. പാര്‍ട്ടിക്കു വേണ്ടി എംഎല്‍എ സ്ഥാനം രാജിവച്ച ഒമ്പതു പേരും ഇന്നെവിടെയാണ്?

പിണറായി വിജയനുമായി ചര്‍ച്ച നടത്തി എല്‍ഡിഎഫുമായി ധാരണയുണ്ടാക്കിയെന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കരുണാകരന്‍ പറഞ്ഞത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. വഴിയാധാരമായപ്പോഴാണ് യുഡിഎഫുമായി ധാരണയിലെത്തിയത്.

എന്‍സിപിയില്‍ ലയിക്കാനുള്ള നീക്കത്തെ കുറിച്ച് മുരളിയും കരുണാകരനും മറ്റ് ഡിഐസി നേതാക്കളോട് ഒന്നും സൂചിപ്പിച്ചിരുന്നില്ലെന്നും ജേക്കബ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+