Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം നിലപാട് പ്രശ്നമല്ല: കരുണാകരന്‍

തിരുവനന്തപുരം: എന്‍സിപി-ഡിഐസി ലയനത്തില്‍ സിപിഎം പൊളിറ്റ് ബ്യൂറോ കൈക്കൊണ്ടിരിക്കുന്ന നിലപാടിന് തന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയലക്ഷ്യങ്ങളില്‍ യാതൊരുവിധത്തിലുള്ള മാറ്റവും ഉണ്ടാക്കാന്‍ കഴിയില്ലെന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍.

സമാനതാല്പര്യക്കാരുമായി സഹകരിച്ചുപ്രവര്‍ത്തുക്കുകയെന്നതാണ് ഡിഐസിയുടെ അജണ്ടയെന്നും കരുണാകരന്‍ പറഞ്ഞു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് കരുണാകരന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ലയനത്തിന് ഇതുവരെ തീരുമാനിച്ചിട്ടില്ല. സമാനമനസ്കരുമായി യോജിച്ചുപ്രവര്‍ത്തുക്കുന്നതിനൊപ്പം ഇരുമുന്നണികളുമായു സമദൂരം പാലിക്കാനാണ് ഈയിടെ നടന്ന പാര്‍ട്ടി ക്യാമ്പില്‍ തീരുമാനിച്ചത്.

ഡിഐസിയുടെ ദേശീയ താല്പര്യങ്ങള്‍ക്ക് ഗുണകരമാവും എന്നതിനാലാണ് ശരത് പവാറിന്റെ പാര്‍ട്ടുയുമായി സഖ്യമുണ്ടാക്കുകയെന്ന തീരുമാനത്തില്‍ എത്തിയത്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ മാറ്റങ്ങള്‍ക്ക് തുടക്കമാകും- കരുണാകരന്‍ പറഞ്ഞു.

എന്‍സിപിയുടെ സംസ്കാരവും ദേശീയരാഷ്ട്രീയത്തിലുള്ള സ്ഥാനവും ഇരുപാര്‍ട്ടികളും തമ്മിലുള്ള സഹകരണത്തിന് ഒരു തടസ്സവും ഉണ്ടാക്കില്ല. എന്നാല്‍ സപ്തംബര്‍ 20ന് നടക്കുന്ന എന്‍സിപി ജനറല്‍ ബോഡി യോഗത്തില്‍ മാത്രമേ ഇതുസംബന്ധിച്ച അവസാനതീരുമാനമുണ്ടാവുകയുള്ളു.

2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2006ലെ നിയസഭാ തിരഞ്ഞെടുപ്പിലും താനെടുത്ത നിലപാടുകളില്‍ പിഴവ് പറ്റിയെന്ന് കരുണാകന്‍ പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട് തന്നോടൊപ്പം ചേരുകയും വീണ്ടും കോണ്‍ഗ്രസിലേയ്ക്ക് തന്നെ തിരുച്ചുപോകുകയും ചെയ്തവരുടെ വിശ്വാസ്യതയെ ലീഡര്‍ ചോദ്യം ചെയ്തു. ഇനിയും പുറത്തുപോകാനാഗ്രഹിക്കുന്നവരുണ്ടെങ്കില്‍ അവരെ തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐ അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ തനിക്കെതിരെ കൈക്കൊണ്ടിരിക്കുന്ന നിലപാട് കണക്കിലെടുക്കുന്നില്ലെന്നും എന്‍സിപിയുമായുള്ള ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം തീര്‍ത്തു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+