ദേവസ്വം മന്ത്രിക്കെതിരെ എന്‍എസ്എസ്
കോട്ടയം: ദേവസ്വം ബോര്‍ഡിലെ അഴിമതിക്കാരെ സംരക്ഷിക്കാനാണ് ദേവസ്വം മന്ത്രിയുടെ ശ്രമമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണപ്പണിക്കര്‍ ആരോപിച്ചു.
ചങ്ങനാശേരിയില്‍ അയ്യപ്പ ധര്‍മ്മ പരിഷത്തിന്റെ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബോര്‍ഡില്‍ നടക്കുന്ന അഴിമതിയ്ക്കെതിരെ നടപടിയെടുക്കാന്‍ അധികാരമില്ലെന്ന് പറയുന്നത് ഒരു ഭരണാധികാരിയ്ക്ക് ചേര്‍ന്നതല്ല. ശബരിമലയില്‍ പാരമ്പര്യമായി നിലനിന്നുപോരുന്ന ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നതായി എന്‍എസ്എസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് പ്രതികരിക്കുന്നത്- പണിക്കര്‍ പറഞ്ഞു.












Click it and Unblock the Notifications