രാധാ രാഘവനും കൂട്ടരും ഡിഐസി വിട്ടു
തിരുവനന്തപുരം: ഡിഐസി നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. വടക്കേ വയനാട് മുന്‍ എംഎല്‍എയായ രാധാ രാഘവനും ഡിഐസി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസ്സില്‍ തിരികെച്ചേര്‍ന്നു.
രാധാ രാഘവന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പ്രവര്‍ത്തകര്‍ മാനന്തവാടിയില്‍ യോഗം ചേര്‍ന്നാണ് കോണ്‍ഗ്രസില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുണാകരനൊപ്പം നിന്ന പ്രമുഖര്‍ക്കെല്ലാം മത്സരിക്കാന്‍ സീറ്റ് നല്‍കിയപ്പോള്‍ രാധാ രാഘവനുമാത്രം മത്സരിക്കാന്‍ അവസരം നിഷേധിച്ചിരുന്നു.
മുരളീധരന് കൊടുവള്ളിയില്‍ സീറ്റ് നല്‍കാമെന്ന് ലീഗ് ഏറ്റപ്പോള്‍ പകരം അവര്‍ക്ക് വടക്കേ വയനാട് നല്‍കുകയായിരുന്നു. അന്നു മുതല്‍ രാധാ രാഘവന്‍ പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു.
ഡിഐസി രൂപീകരിച്ചപ്പോള്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് കരുണാകരനൊപ്പം പോയ ഒമ്പത് പേരില്‍ ഏഴു പേരും ഇതോടെ കോണ്‍ഗ്രസിലേക്ക് മടങ്ങി. നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്ന സാഹചര്യത്തില്‍ ഡിഐസിയുടെ നില തീര്‍ത്തും പരുങ്ങലിലായിരിക്കുകയാണ്.












Click it and Unblock the Notifications