നിയമനങ്ങളെച്ചൊല്ലി സിപിഎമ്മില്‍ പോര്
തിരുവനന്തപുരം: പുതിയ നിയമനങ്ങളെച്ചൊല്ലി സിപിഎമ്മില്‍ വീണ്ടും ഉള്‍പ്പോര് രൂക്ഷമാകുന്നു.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നടത്തിയ രണ്ട് നിയമനങ്ങളും പിണറായി പക്ഷത്തിന്റെ നിര്‍ദ്ദേശപ്രകാരം നടന്നിരിക്കുന്ന ഒരു നിയമനവുമാണ് പുതിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
ജോസഫ് സി. മാത്യു വിനെ ഐടി വിദഗ്ധനായി നിയമിച്ചതും അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാനെ ഏതാനും വര്‍ഷം മുന്‍പ് അദ്ദേഹം രാജിവെച്ച സ്വയംഭരണ സ്ഥാപനത്തിലെ ജോലിയിലേയ്ക്ക് തിരിച്ചെടുത്തതുമാണ് പിണറായി പക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
ഇവര്‍ രണ്ടുപേരും പിണറായി പക്ഷത്തിന് അഭിമതരല്ല. ജോസഫ് സി മാത്യു അച്യുതാനന്ദന്റെ മകനുമായും ഷാജഹാനുമായും അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണെന്നതാണ് പിണറായി പക്ഷത്തിന്റെ എതിര്‍പ്പിനിടയാക്കിയിരിക്കുന്നത്.
ഷാജഹാനെയാകട്ടെ അച്ചടക്കലംഘനത്തിന്റെ പേരില്‍ ഏതാനും മാസംമുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ് ഷാജഹാന്‍ അദ്ദേഹത്തിന്റെ സെക്രട്ടറിസ്ഥാനത്തുണ്ടായിരുന്നത്.
ഇതിനിടയില്‍ പിണറായി പക്ഷത്തിന്റെ താല്പര്യ പ്രകാരം നടന്ന ഒരു നിയമനത്തെ അച്യുാതനന്ദന്‍ പക്ഷവും രൂക്ഷമായി എതിര്‍ക്കുന്നുണ്ട്. കെഎസ്എഫ്ഇയുടെ ചെയര്‍മാനായി എ. അക്ബറിനെ നിയമിച്ചതാണ് ഈ എതിര്‍പ്പിന് കാരണം. അഫ്ഗാനിസ്ഥാനില്‍ ബാങ്കുദ്യോഗസ്ഥനായിരുന്ന അക്ബര്‍ പിണറായി പക്ഷവുമായി അടുത്ത ബന്ധമുള്ളയാളാണ് .












Click it and Unblock the Notifications