ശോഭനാജോര്‍ജ് ഡിഐസി വിട്ട് കോണ്‍ഗ്രസിലേയ്ക്ക്
തിരുവനന്തപുരം: മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ ശോഭന ജോര്‍ജ് ഡിഐസി വിട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്നു.
പാര്‍ട്ടിവിട്ടുപോകാനുള്ള തീരുമാനത്തില്‍ നിന്നും ശോഭനയെ പിന്തിരിപ്പിക്കാന്‍ കരുണാകരന്‍ അനുനയചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. പ്രവര്‍ത്തകര്‍ക്കൊപ്പം കോണ്‍ഗ്രസ് ഓഫീസിലെത്തി താന്‍ കോണ്‍ഗ്രസിലേയ്ക്കുതന്നെ തിരിച്ചുവരുകയാണെന്ന് എ.കെ ആന്റണിയെ അറിയിച്ചു.
കരുണാകരന്‍-ശോഭന ചര്‍ച്ചയെക്കുറിച്ചറിഞ്ഞ ഒരു വിഭാഗം ഡിഐസി പ്രവര്‍ത്തകര്‍ ശോഭനയുടെ വസതിയ്ക്കുമുന്നിലെത്തി മുദ്രാവാക്യം വിളിച്ചിരുന്നു.
കോണ്‍ഗ്രസിലേയ്ക്ക് മടങ്ങിപ്പോകുമെന്ന് ശോഭനാജോര്‍ജ് പ്രഖ്യാപിച്ച ദിവസം തന്നെ തിരുവനന്തപുരം വെസ്റ് മണ്ഡലത്തിലെ വലിയൊരു വിഭാഗം ഡിഐസി പ്രവര്‍ത്തകര്‍ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ശോഭന-കരുണാകരനുമായി ചര്‍ച്ച നടത്തുന്നുവെന്നറിഞ്ഞ പ്രവര്‍ത്തകര്‍ മുന്നറിയിപ്പില്ലാതെ ശോഭനയെ കാണാനെത്തുകയായിരുന്നു.
ശോഭനാ ജോര്‍ജ് കോണ്‍ഗ്രസിലേയ്ക്ക് മടങ്ങണമെന്ന മുദ്രാവാക്യം വിളികളോടെയാണ് അമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശനിയാഴ്ച അവരെ കാണാനെത്തിയത്.
കരുണാകരനുമായുള്ള ചര്‍ച്ച വീണ്ടും ഡിഐസിയിലേയ്ക്ക് തന്നെപോകാനാണോ എന്നായിരുന്നു പ്രവര്‍ത്തകരുടെ സംശയം. എന്നാല്‍ പ്രവര്‍ത്തകരുടെ അഭിപ്രായം മാനിച്ചുമാത്രമേ താന്‍ പ്രവര്‍ത്തിയ്ക്കുകയുള്ളുവെന്ന് അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇവര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം കോണ്‍ഗ്രസ് ഓഫീസിലെത്തുകയായിരുന്നു.












Click it and Unblock the Notifications