ഡി.സുഗതനും കോണ്‍ഗ്രസിലേക്ക്
ആലപ്പുഴ: ഡിഐസി പാര്‍ലമെന്ററി ബോര്‍ഡംഗവും മുന്‍ എംഎല്‍എയുമായ ഡി.സുഗതനും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക്. ആലപ്പുഴ ജില്ലയിലെ ഡിഐസി വിടുന്നവരുടെ യോഗം ശനിയാഴ്ച നാലിന് ആലപ്പുഴ ഗസ്റ് ഹൗസില്‍ നടക്കുമെന്ന് സുഗതന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡിഐസിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും അധികാരത്തിലെത്താന്‍ കുറുക്കുവഴികള്‍ സ്വീകരിക്കുന്നവരുടെ പാര്‍ട്ടിയായി അതു മാറിയെന്നും സുഗതന്‍ പറഞ്ഞു.
എന്‍സിപിയില്‍ ലയിക്കാനുള്ള നീക്കം ആര്‍ക്കു വേണ്ടിയാണെന്ന് ഇപ്പോഴും വ്യക്തമല്ല. ലീഡറെ ഇപ്പോഴും ബഹുമാനിക്കുന്നുണ്ട്. തങ്ങള്‍ക്ക് ഇപ്പോഴും കോണ്‍ഗ്രസ് അംഗത്വമുണ്ട്. തോമസ് ചാണ്ടി എംഎല്‍എ ഡിഐസി വിടില്ലെന്ന് പറഞ്ഞെങ്കിലും അദ്ദേഹം ഒരിക്കലും എന്‍സിപിയില്‍ ചേരില്ല.
പാര്‍ലമെന്ററി ബോര്‍ഡില്‍ ചര്‍ച്ച ചെയ്യാതെയാണ് മുരളീധരന്‍ ലയന നടപടി തുടങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസുമായി ലയിക്കാമെന്ന ധാരണ മുരളീധരന്‍ ലംഘിക്കുകയായിരുന്നു. മാതൃസംഘടനയിലേക്ക് മടങ്ങുന്നതിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സ്വാഗതം ചെയ്തിട്ടുണ്ടെന്നും സുഗതന്‍ പറഞ്ഞു.












Click it and Unblock the Notifications