തലശ്ശേരിയില്‍ അക്രമം: എഎസ്ഐയ്ക്ക് പരിക്ക്
തലശ്ശേരി: തലശ്ശേരിയിലെ നാലാം മൈലില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയുണ്ടായ അക്രമത്തില്‍ എഎസ്ഐയ്ക്ക് പരിക്കേറ്റു.
അഞ്ചരക്കണ്ടി സ്വദേശിയായ എഎസ്ഐ ഹരികോമള(53)നാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകായണ്.
അര്‍ദ്ധരാത്രി നാലാംമൈലില്‍ വ്യാപകമായ അക്രമങ്ങളുണ്ടായതറിഞ്ഞെത്തിയ പൊലീസിനുനേരെ അക്രമികള്‍ നടത്തിയ ബോംബേറിലാണ് ഹരികോമളന് പരുക്കേറ്റത്.
ഇവിടെയുള്ള സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസും തൊട്ടടുത്ത് സിപിഎം അധീനതയിലുള്ള സ്റാര്‍ ക്ലബ് ലൈബ്രറിയും അക്രമിസംഘം തകര്‍ത്തിട്ടുണ്ട്.
പൊലീസിന് നേരെ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് കൂടൂതല്‍ സേന സ്ഥലത്തെത്തുകയും അക്രമികള്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. നാല് ഗ്രനേഡുകളാണ് അക്രമികള്‍ക്കു നേരെ പ്രയോഗിച്ചത്.
തലശ്ശേരി സിഐ പി. സുകുമാരന്‍, കൂത്തുപറമ്പ് സിഐ ഫസലുദ്ദീന്‍, തലശ്ശേരി എസ്ഐ കെ.ആര്‍ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാത്രിതന്നെ മൂന്നു പ്ലാറ്റൂണ്‍ സായുധ സേനയെ സംഘര്‍ഷ മേഖലിയില്‍ വിന്യസിച്ചിട്ടുണ്ട്.
രാത്രി പന്ത്രണ്ടുമണിയോടെ നടന്ന ആക്രമണങ്ങള്‍ക്കുപിന്നില്‍ ആര്‍എസ് എസ് പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങായി തലശ്ശേരിയില്‍ പരക്കെ ആക്രമണങ്ങള്‍ അരങ്ങേറുകയാണ്.












Click it and Unblock the Notifications