മസ്കറ്റില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു
ആലപ്പുഴ: മസ്ക്കറ്റില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ആലപ്പുഴ സിവില്‍ സ്റേഷന്‍ വാര്‍ഡില്‍ കോക്കാട്ടുഹൗസില്‍ അബൂബക്കറിന്റെ മകന്‍ കബീര്‍ (26), ആലപ്പുഴ വെള്ളക്കിണര്‍ വാര്‍ഡില്‍ കോയില്‍പറമ്പില്‍ ജിബ്നാസ് മന്‍സിലില്‍ പരേതനായ അന്‍വറിന്റെ മകന്‍ അനസ് (34) എന്നിവരാണ് മരിച്ചത്.
ഇവര്‍ യാത്ര ചെയ്ത കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ മസ്കറ്റിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അനസ് ആറു വര്‍ഷമായി മസ്കറ്റില്‍ കോഫിഷോപ്പ് നടത്തി വരികയായിരുന്നു. മൂന്ന് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നത്. സുഹറയാണ് അനസിന്റെ അമ്മ. സഹോദരങ്ങള്‍: അബീബ്, അജീബ്.
അബൂബക്കറാണ് കബീറിന്റെ അച്ഛന്‍. അമ്മ സുബൈദ. നൗഷാദ്, കൊച്ചുമോന്‍, അനിമോന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കബീറിന്റെ സഹോദരന്‍ ഷാജിയും വിദേശത്ത് വാഹനാപകടത്തില്‍ മരണമടഞ്ഞിരുന്നു.












Click it and Unblock the Notifications