ലയനത്തിന് ചര്‍ച്ച നടത്തിയിട്ടില്ല: കരുണാകരന്‍
തൃശൂര്‍: എന്‍സിപിയില്‍ ലയിക്കുന്നതിനെ കുറിച്ച് അവരുമായി ഔപചാരിക ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെ.കരുണാകരന്‍.
സമാനചിന്താഗതിക്കാരുമായി സഹകരിക്കാമെന്ന ചരല്‍ക്കുന്ന് പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ഡിഐസിയെ ദേശീയതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് എന്‍സിപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡിഐസി വിട്ടുപോയവര്‍ അവസരവാദികളാണ്. എന്നാല്‍ 90 ശതമാനം പ്രവര്‍ത്തകരും ഇപ്പോഴും തന്റെ കൂടെയാണ്.
വി.ബല്‍റാമും പി.ശങ്കരനുമൊക്കെ തന്നോട് കാണിച്ചത് നെറികേടാണ്. പാര്‍ട്ടി വിടുന്നതിന്റെ തലേന്ന് പി.ശങ്കരന്‍ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചിരുന്നതാണ്. ശങ്കരനെ എംഎല്‍എയും മന്ത്രിയുമാക്കിയ ആളാണ് ഞാന്‍. രാഷ്ട്രീയനാടകമാണ് ശോഭനാ ജോര്‍ജ് കളിച്ചത്. ഇക്കൊല്ലത്തെ മികച്ച നാടകനടിക്കുള്ള അവാര്‍ഡ് ശോഭനാ ജോര്‍ജിന് കൊടുക്കണം.
മുരളിക്ക് മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭാ സീറ്റ് തരപ്പെടുത്താനാണ് എന്‍സിപിയില്‍ ലയിക്കുന്നതെന്നു പറയുന്നവരുടെ പല്ല് അടിച്ച് കൊഴിക്കണമെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications