കൊലക്കേസില്‍ 11 വര്‍ഷം കഴിഞ്ഞ് സിബിഐ അന്വേഷണം
മാനന്തവാടി: 11 വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തെ കുറിച്ച് സിബിഐ വെള്ളിയാഴ്ച അന്വേഷണം ആരംഭിച്ചു. 1995 നവംബര്‍ 18ന് മാനന്തവാടിക്ക് സമീപം പള്ളിക്കലിലെ വീട്ടില്‍ വച്ച് കുനിയില്‍ ഇബ്രാഹിമിന്റെ ഭാര്യ ആയിഷ (49) കൊല ചെയ്യപ്പെട്ട സംഭവമാണ് 11 വര്‍ഷത്തിനു ശേഷം സിബിഐ അന്വേഷിക്കുന്നത്.
ദുരൂഹമായ സാഹചര്യത്തില്‍ ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റാണ് ആയിഷ മരിച്ചത്. നേരത്തെ ലോക്കല്‍ പൊലീസും പ്രത്യേക അന്വേഷണ സംഘവും നടത്തിയ അന്വേഷണത്തില്‍ കുറ്റവാളിയെ കണ്ടെത്താനായില്ല. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേസ് സിബിഐക്ക് വിടണമെന്ന് ഹൈക്കോടതിയാണ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ കേസ് അന്വേഷണം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐയോട് ആവശ്യപ്പെടുന്നതില്‍ കാലതാമസം വന്നതിനാല്‍ സിബിഐ അന്വേഷണം തുടങ്ങാന്‍ വൈകി.
അഞ്ച് മാസം മുമ്പ് ഇബ്രാഹിം വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അറിയിക്കുന്ന സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയില്‍ നല്‍കി.
വെള്ളിയാഴ്ച സിബിഐ സംഘം ഇബ്രാഹിമിന്റെ മൊഴി രേഖപ്പെടുത്തി.












Click it and Unblock the Notifications